നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് - ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം. എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്‌കോർ: 5.5 ആണ് യോഗ്യത. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഐ.ഇ.എൽ.റ്റി.എസ് സ്‌കോർ കാർഡ് എന്നിവ സഹിതം ഒക്‌ടോബർ ഏഴിനകം info@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in