മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയില്ല.
ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍- പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സൗത്ത് ബീച്ചില്‍ പാഴ് വസ്തു ശേഖരണകൂടകള്‍ സ്ഥാപിക്കലും ശുചിത്വ ആപ്പ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.