ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒരു വർഷം. വിദ്യാഭ്യാസ യോഗ്യത: എം.ഡി. ജനറൽ മെഡിസിൻ, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. പ്രതിമാസ വേതനം 50,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.