എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബിന് ആദരവ്
ഇക്കഴിഞ്ഞ മഹാപ്രളയത്തിന്റെ സമയത്ത് വാഴക്കാട്ടും പരിസര പ്രദേശങ്ങളിലും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാടിന്റെ കാവലാളായവർക്കുള്ള യു എ ഇയിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാപ അബുദാബി ചാപ്റ്ററിന്റെ എക്‌സാറ്റ് എടശ്ശേരിക്കടവിനുള്ള ആദരവ് ക്ലബിന് വേണ്ടി ട്രെഷറർ മാറാടി അസീസ് ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദിൽ നിന്നും ഏറ്റ് വാങ്ങുന്നു.
എടവണ്ണപ്പാറ ഫാരിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ജമീല, വാഴക്കാട് ഗ്രാമ പഞ്ചായത്ത് അംഗം അഷറഫ് കോറോത്, വാപ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.