ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ അമേരിക്കക്ക് കിരീടം. കെനിയ രണ്ടാം സ്ഥാനത്തും ജമൈക്ക മൂന്നാം സ്ഥാനത്തും എത്തി.
ലണ്ടനില്‍ നടന്ന അവസാന ലോക ചാമ്ബ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ അമേരിക്ക 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകളാണ് ദോഹയില്‍ വാരിക്കൂട്ടിയത്. കെനിയ അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകളും ജമൈക്ക മൂന്ന് സ്വര്‍ണം അടക്കം 12 മെഡലുകളും സ്വന്തമാക്കി.
മൊത്തം അഞ്ച് മെഡലുകള്‍ നേടിയ ബ്രിട്ടന്‍ ചൈനയ്ക്കും എത്യോപ്യയ്ക്കും പിന്നില്‍ ആറാം സ്ഥാനത്താണ്.