പ്രിയ സുഹൃത്തുക്കളെ...
"മുദ്ര" ചെറൂപ്പയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫുട്ബോൾ പരിശീലന പരിപാടിയുടെ മുന്നോടിയായി, ക്യാമ്പിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ രക്ഷിതാക്കളുമായി മുൻ സന്തോഷ് ട്രോഫി കോച്ചും, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, പ്രീമിയർ സ്കിൽസ് (ബ്രിട്ടീഷ് കൗൺസിൽ) പരിശീലകനുമായ ദീപക് സി.എം. സംവദിക്കും.
നിരവധി വിദേശ കോച്ചുകളിൽ നിന്നും പരിശീലനം കരസ്ഥമാക്കിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ഇപ്പോൾ നിരവധി ഫുട്ബോൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ ഒക്ടോബർ മാസം പതിമൂന്നാം തീയതി ഞായറാഴ്ച 4 മണിക്കാണ് കായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും അറിവ് പകരുന്ന പ്രസ്തുത പരിപാടി.
ഓർക്കുക..
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ബുദ്ധിയും ഉണ്ടാകൂ..
അതിനാൽ നമ്മുടെ കുട്ടികൾക്കു വേണ്ടി മറ്റു തിരക്കുകൾ മാറ്റിവെച്ച് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും പരിപാടി വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു...
Cont, N0 : 9747 203850
999509 1053