ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒൻപതിന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഈ വിഷയത്തിൽ ബിരുദാനന്തര ബിരുദമുളളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10.30ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.