ബെല്‍ജിയന്‍ ക്ലബ്ബായ സ്റ്റാന്‍ഡേര്‍ഡ് ലീഗിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സെനല്‍ യൂറോപ്പ ലീഗില്‍ തങ്ങളുടെ രണ്ടാം ജയം നേടി.
ആര്സെനലിന്റെ ബ്രസീലിയന്‍ യുവ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ സവിശേഷത. വില്ലോക്, സെബാലോസ് എന്നിവരായിരുന്നു പീരങ്കിപ്പടയുടെ മറ്റു സ്കോറര്‍മാര്‍.