ഹജ്ജ് ഹൗസിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കൊണ്ടോട്ടി: ഹജ്ജ് ഹൗസിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തില്‍ ഏകദേശം രണ്ട് മാസത്തേക്ക് ജോലി ചെയ്യുന്നതിനാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്.
2020ലെ ഹജ്ജ് അപേക്ഷാ ഫോറം സൂക്ഷ്മ പരിശോധന നടത്തി ഡാറ്റാ എന്‍ട്രി തയ്യാറാക്കുന്നതാണ് ഉദ്യോഗാര്‍ഥികളുടെ ജോലി.
ഹജ്ജ് അപേക്ഷകര്‍ 40 വയസ്സിനു താഴെയുള്ളവരും എസ് എസ് എല്‍ സിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം.
അപേക്ഷകര്‍ക്ക് കമ്ബ്യൂട്ടര്‍ പരിജ്ഞാനത്തിനു പുറമെ ഡാറ്റാ എന്‍ട്രി, വേര്‍ഡ് പ്രൊസസിംഗ്, ഇന്റര്‍നെറ്റ് എന്നിവയിലും പരിജ്ഞാനമുണ്ടായിരിക്കണം. ഇത് തെളിയിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
ഇന്റര്‍വ്യൂ ഈ മാസം ഒമ്ബതിന് രാവിലെ ഒമ്ബതിന് കരിപ്പൂര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടക്കും. ഫോണ്‍: 04832710 717.