ഐ.ടി ശിൽപശാല നടത്തി
പെരുമണ്ണ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഐ.ടി ശിൽപശാല നടത്തി.പെരുമണ്ണ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യു ജില്ലാ പ്രസിഡന്റ് ഉമ്മർ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിട്ടേഴ്‌ഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം പി.അബ്ദുൽ ഹമീദ് മുഖ്യാതിഥിയായി. മൂന്ന് സെഷനുകളിലായി നടന്ന ശിൽപശാലക്ക് എം.കെ അബദുൽ റസാഖ്, കെ.സാദിഖ് ഹസൻ നേതൃത്വം നൽകി. ചടങ്ങിൽ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി ഷീജ, കെ.എ.ടി.എഫ് കോഴിക്കോട് റവന്യു ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദു റഹിമാൻ, വിദ്യാഭ്യാസ ജില്ല ട്രഷറർ ഐ.സൽമാൻ, കെ.സി നജുമുദ്ദീൻ കുട്ടി സംസാരിച്ചു. കെ.എ.ടി.എഫ് സബ്ജില്ലാ ജനറൽ സിക്രട്ടറി പി.പി മുഹമ്മദ് നിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി ഫിറോസ് ബാബു നന്ദിയും പറഞ്ഞു.