കെ ആർ എം യു സ്ഥാപക ദിനം വിപുലമായി ആചരിച്ചു
തിരുവമ്പാടി: കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനമായ "ഒക്ടോബർ 30" അതിവിപുലമായി കൂമ്പാറ ഗാന്ധിഭവനിൽ ആചരിച്ചു.
കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവൻ ശാഖയുടെ നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ ഒരു മാസം മുമ്പ് തുടങ്ങിയ വരിയാനി മത്തായി മറിയം ജോസഫ് സ്മാരക ഗാന്ധിഭവനിൽ വച്ചായിരുന്നു ഈ വർഷത്തെ സ്ഥാപക ദിനം ആചരിച്ചത്.
പത്തോളം അന്തേവാസികൾ താമസിക്കുന്ന ഗാന്ധിഭവനിലെ അമ്മമാരായ വിജയമ്മാൾ, ശാന്തമ്മ എന്നിവർ കേക്ക് മുറിച്ചു സ്ഥാപകദിനാചരണത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ അഗസ്റ്റിൻ മാസ്റ്റർ കിഴക്കരക്കാട്ട് സ്വാഗതവും
വി എ നസീർ (ഗാന്ധിഭവൻ ട്രസ്റ്റ് സെക്രട്ടറി) അദ്ധ്യക്ഷനായി
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസ്ഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
KRMU ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടുമുക്കം
ജില്ലാ ട്രഷറർ ഫ്രാൻസിസ് ജോഷി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് കക്കാട്, ഉണ്ണിച്ചേക്കു, ഗാന്ധിഭവൻ എക്സ്ക്യൂട്ടിവ് അംഗം ജോൺസൻ കുളത്തിങ്ങൽ എന്നിവർ സംസാരിച്ചു.
KRMU ജില്ലാ മീഡിയാ കോർഡിനേറ്റർ
ഫാസിൽ തിരുവമ്പാടി, ജോസ് മാസ്റ്റർ കുഴമ്പിൽ (പ്രസിഡണ്ട് ഗാന്ധിഭവൻ )
ഗാന്ധിഭവൻ എക്സിക്യുട്ടീവ് അംഗങ്ങളായ
അഗസ്റ്റിൻ കീലത്ത് , അബ്ദു റഹ്മാൻ km, നാസർ കടക്കാടൻ ,ഷംസുദ്ധീൻ k, ഷിയാസ് ഇല്ലിക്കൽ, മാത്യൂ പാലക്കതടത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.