കൃഷി ഉത്സവമാക്കി കുണ്ടായി എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ
നരിക്കുനി: വിദ്യാർത്ഥികളിൽ കർഷക ബോധം വളർത്തുനത്തിനും വരും തലമുറക്ക് കൃഷിയുടെ ബാലപാഠം പഠിപ്പിച്ച് നൽകുന്നതിനും വേണ്ടിനെൽകൃഷിയുടെ നല്ല പാഠവുമായി കുണ്ടായി എ.എൽ.പി സ്ക്കൂൾ. കേരള സർക്കാർ കാർഷിക വികസന വകുപ്പിന്റെയും കർഷക ക്ഷേമ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ നരിക്കുനി കൃഷിഭവന്റെയും പാലങ്ങാട് പാടശേഖര സമിതിയുടെയും സഹായത്തോടെയാണ് പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടി സ്ക്കൂളിൽ ആരംഭിച്ചത്. ഒരു മാസം മുമ്പ് കുണ്ടായി അൻപത് സെന്റ് വയലിൽ ഇറക്കിയ നെൽ കൃഷിയുടെ ഞാറു പറിച്ചുനടൽ ചടങ്ങാണ് നരിക്കുനി കൃഷി ഓഫീസർ കെ ദാന ഉദ്ഘാടനം ചെയ്തത്. ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശം വിദ്യാർത്ഥികളിലും നാട്ടുകാരിലും ഉണ്ടായത് വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കാളികളായി. നെൽകൃഷിയുടെ അനിവാര്യത കൃഷി ഓഫീസർ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. പരിപാടിയിൽ സ്ക്കൂൾ മാനേജർ ബശീർ കുണ്ടായി, ഹെഡ്മാസ്റ്റർ കെ.കെ രാമചന്ദ്രൻ, എ.ഇ ദയാനന്ദൻ, ഖമറുന്നിസ, സക്കീന, ഫിറോറ, ശറീന, വി.പി സുലൈമാൻ, പി ലത്തീഫ്