കല്ലേരി കുറ്റിക്കടവ് റോഡിൽ മഴപെയ്താൽ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്.
ഇവിടെ സാബു കോളേജ്, ഐസിസി നഴ്സറി സ്കൂൾ, ശാന്തി നിലയം നഴ്സറി സ്കൂൾ, ഹെൽത്ത് സെന്റർ, മറ്റു മദ്രസ സ്ഥാപനങ്ങൾ, പ്രവർത്തിച്ചു പോരുന്ന സ്ഥലമാണിത്. ഒട്ടനവധി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഈ അഴുകിയ വെള്ളം ചവിട്ടി വേണം മുകളിൽ പറഞ്ഞതുപോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവാൻ.
ഇതിനൊരു അടിയന്തിര തീരുമാനമുണ്ടാകുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്നു. ഒട്ടനവധി കാലത്തോളം ആയി ഈ അവസ്ഥ തുടർന്നു കൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതരും, മറ്റു പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തിയേ തീരൂ.
എങ്കിൽപോലും കല്ലേരി റസിഡൻസ് അസോസിയേഷൻ അടിയന്തിര മീറ്റിംഗ് കൂടുകയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദേവദാസൻ, ബിനു എഡ്വാർഡ്, കിഷോർ, ഗോകുല വത്സൻ, മൻസൂർ കല്ലേരി എന്നിവരുടെ നേതൃത്വത്തിൽ നാളെ സൈഡിലൂടെ വെള്ളം ഒഴുകി പോകുന്നതിനായി ചാലു കീറാൻ മീറ്റിങ്ങിൽ തീരുമാനമായി