മടവൂർ ടൗൺ എം.എസ്.എഫ്
സി. എച്ച്. അനുസ്മരണം
മടവൂർ : മടവൂർ ടൗൺ എം.എസ്.എഫ് സി. എച്ച്. അനുസ്മരണം കെ.പി.മുഹമ്മദ് ഹാജി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ് സക്കീർ തെക്കിനാരി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.എ.റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. മടവൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി കാസിം കുന്നത്ത്, മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ടി.മൊയ്‌തീൻ കുട്ടി, കെ.പി.യസാർ, ടി.കെ.അഷ്‌റഫ്, സലീം മൊടയാനി, ഇർബാസ് വളപ്പിൽ, ഗഫൂർ പുതുക്കുടി, വി.ഷമീർ, എൻ.കെ.സുഹൈൽ, മിസ്‌ബാഹ് എൻ. പി തുടങ്ങിയവർ സംസാരിച്ചു. ടൗൺ എം.എസ്.എഫ് പ്രസിഡന്റ് റിയാസ് പുതുക്കുടി സ്വാഗതവും ജനറൽ സെക്രട്ടറി കെ.പി.ഷബീറലി നന്ദി യും പറഞ്ഞു.