'ഫിറ്റ് ഇന്ത്യ- ക്ലീൻ ഇന്ത്യ പ്ലോഗിങ് റൺ'
നാഷണൽ കാംപയിൻ വിപുലമായി ആഘോഷിച്ചു മൈത്രി വെട്ടുപാറ
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന 'ആരോഗ്യമുള്ള ജനത - മാലിന്യ മുക്ത ഇന്ത്യ'
#Let's_Run_for
#Fit_India
#SwachhBharat
എന്ന ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി വെട്ടുപാറ മൈത്രി ആർട്സ് & സ്പോർട്സ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ 7 മണിക്ക് വെട്ടുപാറയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തിൽ പ്രായഭേദമന്യേ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ പങ്കാളികളായി.
വെട്ടുപാറ മുതൽ എടശ്ശേരിക്കടവ് പാലം വരെയുള്ള വഴിയോരങ്ങളിലെയും അങ്ങാടിയിലെയും മാലിന്യങ്ങൾ ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്തു.
മൈത്രി ക്ലബ്ബ് സെക്രട്ടറി ഇർഷാദ് അധ്യക്ഷ വഹിച്ച പരിപാടി കെ വി അസീസ് ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് യൂത്ത് വളണ്ടിയർമാരായ റഹീം, അംജദ്, അർഷക്, ഫാസിൽ, മുബഷിർ, ആഷിക്, നംഷാദ് തുടങ്ങിവർ നേതൃത്വം വഹിച്ചു.
കബീർ കെഇ, മജീദ്, നൗഷാദ് എടശ്ശേരിക്കടവ്, സവാദ് വെട്ടുപാറ,അൻവർ കല്ലുവെട്ടി, ഗഫൂർ കല്ലട തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു ആശംസയർപ്പിച്ചു.
നൗഷാദ്
9645085156