ചെറൂപ്പയില്‍ പുതുതായി രൂപീകരിക്കപ്പെട്ട മുദ്ര കലാ-കായിക-വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയുടെ ഉദ്ഘാടനം നാട്ടുകാരനും ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ അബ്ദുല്‍ ലത്തീഫ് സി. നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് യൂ.എ.ഗഫൂര്‍ അധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി സന്ദീപ് ടി. സ്വാഗതം പറഞ്ഞു. കെ.എം. മന്‍സൂര്‍ രൂപകല്‍പ്പന ചെയ്ത മുദ്രയുടെ ലോഗോ പ്രകാശനം നാട്ടുകാരനും ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി ഉത്സവം പരിപാടിയിലൂടെ പ്രശ്‌സ്തനുമായ രാജീവ് ചെറൂപ്പ നിർവഹിച്ചു കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ രവികുമാര്‍ പനോളി . റിട്ടയെഡ് ഡി.ഇ.ഓ മാധവന്‍ മാസ്റ്റര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ടി.പി. ചെറൂപ്പ, കവിയും കലാകാരനുമായ ടി.പി.സി. വളയന്നൂര്‍, ടെലിവിഷന്‍-സിനിമാ പ്രവര്‍ത്തകനായ റഹീം പൂവാട്ട്പറമ്പ് എന്നിവര്‍ ആശംസകര്‍പ്പിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ടി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മനോജ് കളത്തിങ്ങല്‍ നന്ദി പറഞ്ഞു.
കലാ - കായികം, സാംസ്‌കാരികം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാലിയേറ്റീവ് എന്നീ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക എന്നതിനു പുറമെ പ്രദേശത്തിന്റെ പൊതുവായ അവശതകള്‍ പരിഹരിക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക, സര്‍ക്കാരിന്റേയും പഞ്ചായത്തിന്റേയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുക എന്നിവയും മുദ്രാ ചെറൂപ്പയുടെ പ്രവര്‍ത്തന മേഖലകളില്‍ ഉള്‍പ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെറൂപ്പയില്‍ ഫുട്‌ബോള്‍, വോളീബോള്‍, അത്‌ലറ്റിക് തുടങ്ങിയ ഇനങ്ങളില്‍ പരിശീലന പരിപാടികള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. മുദ്ര എക്‌സിക്യൂട്ടീവ് അംഗവും ഇന്ത്യന്‍ റെയില്‍വേ താരവുമായ മുഹമ്മദ് ഇല്യാസും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കഴിവുറ്റ പരിശീലകരും നേതൃത്വം നല്‍കുന്ന ഫുട്‌ബോള്‍ കോച്ചിംങ് ക്യമ്പ് അടുത്ത മാസം ആദ്യവാരത്തോടെ ആരംഭിക്കും.
ഉദ്ഘാടന പരിപോടിയോടനുബന്ധിച്ച് രാജീവ് ചെറൂപ്പയുടെ മിമിക്രിയും പ്രാദേശിക കലാപ്രതിഭകളുടെ കലാവിരുന്നും അരങ്ങേറി.