ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ തൊഴിലവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷ സമർപ്പിക്കാം.
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവർക്ക് 45 ശതമാനം മാര്‍ക്ക് മതിയാകും ഒക്ടോബര്‍ 30 മുതല്‍ ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാകും പരീക്ഷാകേന്ദ്രം. നവംബര്‍ 17-22 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. 2020 മാര്‍ച്ചില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2020 ഏപ്രിലില്‍ ആരംഭിക്കും