കക്കാടംപൊയിലിനായി
രാപകല്‍ സമരം ആരംഭിച്ചു
കക്കാടംപൊയിലിനെ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുക, കപട പരിസ്ഥിതി വാദം തള്ളിക്കളയുക, അവാസ്തവ റിപ്പോര്‍ട്ട് നല്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കുടരഞ്ഞി വില്ലേജാഫീസിന് സമീപം നടത്തുന്ന രാപകല്‍ സമരം തുടങ്ങി . സര്‍വ കക്ഷി യോഗത്തിന്റെ നേതൃത്വത്തില്‍ ആണ് സമരം കൂടരഞ്ഞിപോസ്റ്റ് ഓഫിസിന് സമീപത്തു നിന്നും പ്രകടനത്തിൽ കനത്ത മഴയെ അവകണിച്ചും നൂറുകണക്കിന് ആളുകൾ അണിചേർന്നു . ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യ്തു .രാഷ്ടിയ സാമൂഹ്യ രംഗത്തെ പ്രമുഖർ വരും മണിക്കുറുകളിൽ സമരത്തിൽ പങ്കെടുക്കും സമരം നാളെ രാവിലെ 10മണിക്കാണ് സമാപിക്കുന്നത്