Peruvayal News

Peruvayal News

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷം - മുഖ്യമന്ത്രി

കേരള ബാങ്ക് രൂപീകരണത്തിന്  റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷം -  മുഖ്യമന്ത്രി


കേരള ബാങ്ക് രൂപീകരണത്തിന്  റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന് സ്വന്തം ബാങ്ക്  രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്.  ജില്ലാ സഹകരണബാങ്കുകളെ കേരള സംസ്ഥാനസഹകരണബാങ്കില്‍  ലയിപ്പിച്ചാണ് പുതിയ ബാങ്ക് . കോടതിയുടെ കൂടി തീര്‍പ്പിന് വിധേയമായി ബാങ്ക് രൂപീകരണം സാധ്യമാകും.   

റിസര്‍വ്വ് ബാങ്ക്  ചില നിബന്ധനകളോടെയാണ് അന്തിമഅനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരളബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.  സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍  കേരളബാങ്ക് രൂപീകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live