പെരുവയൽ സെന്റ് സേവിയേഴ്സ് യുപി സ്കൂളിൽ സ്കൂൾ കായികമേള ആരംഭിച്ചു.
സ്കൂൾ കായികമേള
പെരുവയൽ സെന്റ് സേവിയേഴ്സ് യുപി സ്കൂളിൽ സ്കൂൾ കായികമേള ആരംഭിച്ചു. ഒക്ടോബർ 4, 5 തീയതികളിലാണ് കായികമേള സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്നത്.
സാഫ് ഗെയിംസ് - ഏഷ്യൻ ഗെയിംസ് താരവും ഇന്ത്യൻ ഇൻറർനാഷണലുമായ ശ്രീ വിനോദ് കുമാർ വി. വി കായികമേള ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ് ഇളവന ചടങ്ങിൽ അധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജെയ്സൺ കളത്തിപ്പറമ്പിൽ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ അനൂപ് പി ജി, ഹെഡ്മാസ്റ്റർ ശ്രീ റിച്ചാർഡ് ജയ്സൺ,
എം പി ടി എ പ്രസിഡണ്ട് ശ്രീമതി സജിത ജയപ്രകാശ്, ശ്രീ ജോയി വർഗീസ്, ശ്രീ ബെന്നി എന്നിവർ സംസാരിച്ചു. കായികമേളയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്ന മനോഹരമായ മാർച്ച്പാസ്റ്റിൽ നിരവധി കുട്ടികൾ പങ്കെടുത്തു.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വൈ വി ശാന്ത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുബിതാ തോട്ടാഞ്ചേരി, മെമ്പർ ശ്രീ എം കെ മുനീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപകരും പി ടി എ, എം പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. കായികമേള നാളെയും തുടരും.