Peruvayal News

Peruvayal News

വെള്ളത്തില്‍ മുങ്ങി കൊച്ചി; ഗതാഗതം തടസപ്പെട്ടു, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

വെള്ളത്തില്‍ മുങ്ങി കൊച്ചി; ഗതാഗതം തടസപ്പെട്ടു, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു


തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ,നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു.

ബസുകൾ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടങ്ങിയത്.
കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. എറണാകുളം-ആലപ്പുഴ പാസഞ്ചർ റദ്ദാക്കി.
Don't Miss
© all rights reserved and made with by pkv24live