Peruvayal News

Peruvayal News

കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ: പ്രിൻസിപ്പൽ നിയമനം:

കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ: പ്രിൻസിപ്പൽ നിയമനം:




പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഓണറ്റേറിയം വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ് ലക്ചറർ, സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്‌ടോബർ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2737246.
Don't Miss
© all rights reserved and made with by pkv24live