Peruvayal News

Peruvayal News

മദ്രസ മുറ്റത്ത് വീണ്ടും -- വിദ്യാർത്ഥി തലമുറ ഒത്തിരിപ്പും എസ് മൗലവിക്ക് ആദരവും

മദ്രസ മുറ്റത്ത് വീണ്ടും  -- വിദ്യാർത്ഥി തലമുറ ഒത്തിരിപ്പും എസ് മൗലവിക്ക് ആദരവും 




സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ ആൻഡ് സലഫി സെക്കന്ററി മദ്രസയിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും എസ് മുഹമ്മദ്‌ മൗലവി, എം അബ്ദുറഹ്മാൻ മദനി എന്നിവർക്ക് യാത്രയയപ്പും നടത്തി. 



നാല്പത്തഞ്ച് വർഷമാണ് എസ് മൗലവി സേവനം നടത്തിയത്. 
പരിപാടി കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ കെ മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു.




 എം അഹമ്മദ് കുട്ടി മദനി അധ്യക്ഷം വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി സി അബ്ദുല്ല, എം മുഹമ്മദ്‌ മദനി, ഡോ ജമാലുദ്ധീൻ ഫാറൂഖി, എം ടി അബ്ദുസ്സമദ് സുല്ലമി, സി പി ചെറിയ മുഹമ്മദ്‌, സി പി മുഹമ്മദ്‌ ബഷീർ, കെ കെ ശിഹാബ്, ഇ ആലിക്കുട്ടി, കെ സി സി മുഹമ്മദ്‌ അൻസാരി, ഷെയ്ഖ് മുഹമ്മദ്‌ മദനി, എം എ മുഹമ്മദ്‌ രാജായി, സി പി സൈഫുദ്ധീൻ, ഇ സറീന മജീദ് തുടങ്ങിയവർ സംസാരിച്ചു. എസ് മുഹമ്മദ്‌ മൗലവി, അബ്ദുറഹ്മാൻ മദനി എന്നിവർ മറുമൊഴി നടത്തി. 
നേരത്തെ പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തിരിപ്പ് പരിപാടി നടത്തി.
Don't Miss
© all rights reserved and made with by pkv24live