പെരുവയൽ കേരളോത്സവം : അഭിലാഷ് മുന്നിൽ, കബഡിയിൽ പി.ജി.എം
ഈ മാസം 13ന് ആരംഭിച്ച പെരുവയൽ പഞ്ചായത്ത് കേരളോത്സവത്തിൽ 43 പോയിന്റുമായി അഭിലാഷ് പുവ്വാട്ടുപറമ്പ് മുന്നേറുന്നു. 35 പോയിന്റുമായി യംഗ്സ്റ്റാർ പെരുവയൽ രണ്ടാം സ്ഥാനത്തും 24 പോയിന്റുമായി യുവമൈത്രി പുഞ്ചപ്പാടം മൂന്നാമതുമാണ്.
ഇന്നലെ നടന്ന ആവേശകരമായ കബഡി മത്സരത്തിൽ ജോളി പെരുവയലിനെ പരാജയപ്പെടുത്തി പി.ജി.എം സോക്കർ ലവേഴ്സ് പെരിങ്ങൊളം ജേതാക്കളായി.
ഇന്ന് (ബുധൻ) വൈകിട്ട് 5.30ന് വടംവലിയും 7.30 ന് ഫുട്ബോളും നടക്കും. നവംബർ 1ന് അത്ലറ്റിക്സും 2 ന് രാവിലെ 8 മണിക്ക് വെള്ളിപറമ്പ് സ്ക്കൂളിൽ വെച്ച് വോളിബോളും 3 ന് കലാമത്സരവും നടക്കും.
മത്സരഫലങ്ങൾ :-
കഥ രചന
1. അനുശ്രീ ( അഭിലാഷ് )
2. ശ്രീബ.എം (അനശ്വര)
3.ബബീഷ്.CP ( വാസ)
3. അനിഷ.K (സ്ട്രഗ്ളേഴ്സ്)
കാർട്ടൂൺ
1. ഹിഷാം PP ( അഭിലാഷ് )
2. സുഫൈൽ ( വിന്നർ പേര്യ )