കുന്ദമംഗലം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം
കുന്ദമംഗലം ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായുള്ള കന്നുകാലി പ്രദര്‍ശനം ചെറുകുളത്തൂരില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കറവപശു, കിടാരി, കന്നുകുട്ടി എന്നീ ഇനങ്ങളില്‍ സമ്മാനാര്‍ഹരായ ഉരുക്കളെ ഹാരാര്‍പ്പണം നടത്തി.
വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എൺ.ചന്ദ്രശേഖരന്‍, എം.മനോഹരന്‍,അംശുമതി, വെറ്റിനറി സര്‍ജന്‍ ജോജു ജോണ്‍സ്, പെരുവയല്‍ ക്ഷീര സംഘം സെക്രട്ടറി പി.പി.മഞ്ജുഷ, ടി.പി.ശ്രീധരന്‍,പി.കെ.രാധാകൃഷ്ണന്‍, വേലായുധന്‍ നായര്‍, സി.രാമകൃഷ്ണന്‍ പ്രസംഗിച്ചു.