ഐ. എ. എം. ഇ കോഴിക്കോട് ജില്ലാ കലോത്സവിന് (ആർട്ടോറിയം) ചൊവ്വാഴ്ച തുടക്കമാവും.
കോഴിക്കോട്:
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷൻ (ഐ. എ. എം. ഇ) കോഴിക്കോട് ജില്ലാ കലോൽസവം (ആർട്ടോറിയം) സ്റ്റേജിന മത്സരങ്ങൾക്ക് ഒക്ടോബർ പതിനഞ്ച് ചൊവ്വാഴ്ച മാവൂർ മഹ്ളറ പബ്ലിക് സ്കൂളിൽ തുടക്കമാവും.
ജില്ലയിലെ 21 സ്കൂളുകളിൽ നിന്നും ആറു ക്യാറ്റഗറികളിലായി 77 മത്സരങ്ങളിൽ 1631 പ്രതിഭകൾ മാറ്റുരക്കും. 28 വേദികളിലായി ക്രമീകരിച്ച മത്സരങ്ങൾ രാവിലെ ഒമ്പതു മണിക്ക് പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉൽഘാടനം ചെയ്യും. ചെയർമാൻ എം ഹനീഫ് സഖാഫി അസ്ഹരി അധ്യക്ഷത വഹിക്കും. ഐ. എ. എം. ഇ സെക്രട്ടറി എൻ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെഎം അബ്ദുൽ കാദർ, പ്രവർത്തകസമിതിയംഗം അഫ്സൽ കൊളാരി, പ്രോഗ്രാം ഡയരക്ടർ ഡോ. സി. പി. അശ്റഫ്, സ്വാഗത സംഘം ചെയർമാൻ പിടി സി മുഹമ്മദ് അലി, ജനറൽ കൺവീനർ കെ. ജംഷീർ പ്രസംഗിക്കും. വളപ്പിൽ റസാഖ്, എം ധർമ്മജൻ, എം പി അഹമ്മദ് , എം ക്യഷ്ണൻ, ഓനാക്കിൽ അലി , കെ ടി അഹമ്മദ് കുട്ടി, കെ വി അഹമ്മദ് കുട്ടി, അബ്ദുല്ല മാസ്റ്റർ, സൈക്ക സലിം തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ ആശംസയർപ്പിക്കും.
സമാപനദിവസമായ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ഐ.എ. എം. ഇ. എക്സിക്യൂട്ടീവ് ഡയരക്ടർ വിപി.എം ഇസ്ഹാക്ക് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.ടി.സി മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിക്കും. ഐ. എ. എം.ഇ പ്രസിഡണ്ട് പ്രൊഫസർ എ.കെ. അബ്ദുൽ ഹമീദ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കും. ജില്ലാ സെക്രട്ടറി കെ.പി.റംസി മുഹമ്മദ് ജേതാക്കളെ പ്രഖ്യാപിക്കും. സംസ്ഥാന സിൻഡിക്കേറ്റംഗം പി.സി അബ്ദുറഹ്മാൻ അനുമോദന പ്രഭാഷണം നടത്തും. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. അബ്ദുൽ കലാം കലാപ്രതിഭകളെ അഭിവാദ്യം ചെയ്യും. എ.കെ. മൊയ്തീൻ മാസ്റ്റർ, പി.കെ. അബ്ദുന്നാസർ സഖാഫി, ഡോ. സെബാസ്റ്റ്യൻ ജേക്കബ്, ജില്ലാ ഭാരവാഹികളായ അഡ്വ. വി പി എ സിദ്ധീഖ്, ദിൽഷാദ് കെ, ശാഹിർ അസ്ഹരി സംബന്ധിക്കും. എഴുപത് സ്‌റ്റേജിതര മത്സരങ്ങൾ അവസാനിച്ചപ്പോൾ 392 പോയിന്റുകൾ നേടി മെംസ് ഇൻറർനാഷണൽ കാരന്തൂർ ഒന്നാം സ്ഥാനത്തും 369 പോയിന്റുകൾ നേടി മർകസ് ഇൻറർ നാഷണൽ സ്കൂൾ രണ്ടാം സ്ഥാനത്തും 341 പോയിന്റുകൾ നേടി പൂനൂർ ഇശാഅത്ത് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാന തല മത്സരം നവംബർ രണ്ടിന് കാരന്തൂർ മെംസ് ഇന്റർ നാഷണൽ സ്കൂളിൽ സംസ്ഥാന തൊഴിൽ ഏക് സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ എഴുത്തുകാരൻ എം. മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തും.
മാവൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി ടി സി മുഹമ്മദലി മാസ്റ്റർ, എൻ മുഹമ്മദലി മാസ്റ്റർ, പി സി അബ്ദുർ റഹ്മാൻ, ജംഷീർ പെരുവയൽ പങ്കെടുത്തു.