എല്‍.പി., യൂ.പി. എന്നിങ്ങനെ രണ്ട് തലങ്ങളായി നടന്ന മത്സരപരിപാടിയില്‍ പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള 49 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം മണക്കാട് ജി.യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ പി. നിര്‍വ്വഹിച്ചു. മുദ്ര ചെറൂപ്പ പ്രസിഡണ്ട് യൂ.എ. ഗഫൂര്‍ അധ്യക്ഷനായിരുന്നു. മുദ്ര വിദ്യാഭ്യാസ വിഭാഗം കണ്‍വീനര്‍ എ. അനീഷ് സ്വാഗതം പറഞ്ഞു.
മുദ്ര ചെറൂപ്പ ട്രഷറര്‍ മനോജ് കളത്തിങ്ങല്‍, കലാ വിഭാഗം കണ്‍വീനര്‍ ശിവപ്രസാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മുദ്ര വിദ്യാഭ്യാസ വിഭാഗം ചെയര്‍മാന്‍ പി. സലീം നന്ദിപ്രകടനം നടത്തി. ടി.കെ. അബ്ദുല്ലക്കോയ, സത്യൻ കളരിക്കൽ , രഞ്ചിത്ത് ടി, രാജീവ് അണിയത്ത് , എന്‍.പി. രവീന്ദ്രന്‍, സുനില്‍, സിബിന്‍, വിഷ്ണു, തുടങ്ങിയവരും സന്നിഹിതരായിരുന്നു. മത്സരവിജയികള്‍ക്കും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സമ്മാനദാനം മുദ്ര ചെറൂപ്പയുടെ സെക്രട്ടറി സന്ദീപ് ടി. നിര്‍വ്വഹിച്ചു.