നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി
നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ സമഗ്രമായ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നു- അഭിജിത് ബാനർജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററിൽ കുറിച്ചു.