Peruvayal News

Peruvayal News

ക്രസന്റ് കോച്ചിങ് ക്യാമ്പ് പാരന്റ്സ് മീറ്റ് പ്രമുഖ സ്പോർട്സ് ലേഖകനും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു .

ക്രസന്റ് കോച്ചിങ് ക്യാമ്പ് 
പാരന്റ്സ് മീറ്റ് 



മടവൂർ: ക്രസന്റ് അക്കാദമി കോഴിക്കോടിന്റെയും കൊട്ടക്കാവയൽ ക്രസന്റ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി നടന്ന പാരന്റ്സ് മീറ്റ് പ്രമുഖ സ്പോർട്സ് ലേഖകനും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറുമായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു . ക്യാമ്പ് അംഗങ്ങൾക്കുള്ള കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. കെ പി അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു, ക്രസന്റ് അക്കാദമി ചെയർമാൻ പി.എം ഫയാസ് ക്യാമ്പ്  വിവരണം നടത്തി. മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ , വാർഡ് മെമ്പർ എ.പി അബു , പി. ഇബ്രാഹിം കുട്ടി ,കെ എം അബൂബക്കർ, എം കെ മോയിൻകുട്ടി , മുഹമ്മദ് കെ, നാസർ കെ.കെ എന്നിവർ സംബസിച്ചു.
അസ്ഹറുദ്ദീൻ പി സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live