തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിങ് കോളേജ് ട്രാൻസ്‌ലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ്, പ്രോജ്ക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫീൽഡ് അസിസ്റ്റന്റിന് ഐ.റ്റി.ഐ സർവേയർ/സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ടോട്ടൽ സ്റ്റേഷനും ഡി.ജി.പി.എസും ഉപയോഗിച്ചുള്ള സർവേയിലും ആട്ടോകാഡ് ഡ്രാഫ്റ്റിങിലും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരിക്കണം. പ്രോജക്ട് അസോസിയേറ്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും റിയൽ ടൈം ജി.ഐ.എസ് പ്രോജക്ടുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ള ബിരുദാനന്തരബിരുദധാരികൾക്ക് മുൻഗണന. ആറുമാസമോ, പദ്ധതി കാലയളവോ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതുവരെയാകും നിയമനം. ബയോഡേറ്റ, ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 30ന് രാവിലെ 9.30ന് മെയിൻ ബിൽഡിങ്ങിലെ ഉന്നതി ഹാളിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in/www.tplc.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161/ 9495058367.