വോട്ടെടുപ്പ് ദിനത്തില്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കിയിരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
ജനപ്രാതിനിധ്യനിയമത്തിലെ 135ബി വകുപ്പ് പ്രകാരം വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അവസരമൊരുക്കേണ്ടത് തൊഴില്‍ദായകന്‍റെ ഉത്തരവാദിത്തമാണ്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
എറണാകുളം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ദിവസവേതനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കേണ്ടതാണെന്ന് കളക്ടര്‍ വ്യക്തമാക്കി