ഇ.സി.ജി ടെക്‌നീഷ്യൻ ഒഴിവ്:
തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ഇ.സി.ജി ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ആഡിയോ മെട്രിക് ടെക്‌നോളജിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്‌ടോബർ 18ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.