ദേശീയ ബാലശാസ്ത്ര കോൺഗ്രസ്: ലോഗോ ക്ഷണിച്ചു:
ഡിസംബർ 27-31 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ലോഗോകൾ ക്ഷണിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചാകണം ലോഗോ തയ്യാറാക്കേണ്ടത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് 2019 ഡിസംബർ 27-31 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. കേരളത്തിന്റെ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തണം. എഡിറ്റ് ചെയ്യാൻ പറ്റുന്ന ക്രമത്തിലുള്ള ഫോർമാറ്റിൽ സി.ഡി ആയോ ഇ-മെയിൽ മുഖേനയോ ഒക്‌ടോബർ 25ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് മെമ്പർ സെക്രട്ടറി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://kscste.kerala.gov.in.