Peruvayal News

Peruvayal News

ആർദ്രം ജനകീയ ക്യാമ്പയിൻ -ലോഗോ തയ്യാറാക്കൽ മത്സരം:

ആർദ്രം ജനകീയ ക്യാമ്പയിൻ -ലോഗോ തയ്യാറാക്കൽ മത്സരം:




ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ ലോഗോ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പ്രായഭേദമന്യേ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ലോഗോ യോടൊപ്പം കാപ്ക്ഷൻ, ടാഗ് ലൈൻ എന്നിവ മലയാളത്തിൽ ചേർത്തിരിക്കണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, യോഗാഭ്യാസമടക്കമുള്ള വിവിധ വ്യായാമമുറകള്‍, ലഹരി ഉല്‍പ്പന്നങ്ങളിൽ നിന്നുള്ള വിമുക്തി, ശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ എന്ന പേരും ആര്‍ദ്രം ആശയവും ചിത്രീകരിക്കുന്ന ലോഗോ എ4 വലിപ്പത്തിലുള്ള കടലാസിലാണ് തയാറാക്കേണ്ടത്. ഓയില്‍ പെയിന്റ് / വാട്ടര്‍ കളര്‍ / പെന്‍സില്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് മീഡിയ തുടങ്ങി ഏതു മാധ്യമം ഉപയോഗപ്പെടുത്തിയും ലോഗോ തയാറാക്കാം.  താത്പര്യമുള്ളവര്‍ ലോഗോകള്‍ ഓക്‌ടോബര്‍ 29ന് വൈകീട്ട് മൂന്നു മണിക്കകം ‘ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍  ലോഗോ മത്സരം’ എന്ന്  രേഖപ്പെടുത്തിയ കവറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ബി3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം- 676505 എന്ന വിലാസത്തിലെത്തിക്കാവുന്നതും, സ്‌കാന്‍ ചെയ്ത് aardrampcmlpm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതുമാണ്.വിദ്യാർത്ഥിയുടെ പേര് , ക്ലാസ്, സ്കൂളിന്റെ പേര് എന്നീ വിവരങ്ങൾ കൂടി ലോഗോയോടൊപ്പം  ലഭ്യമാക്കേണ്ടതാണ്. മത്സരത്തിൽ വിജയിക്കുന്ന വിദ്യാർത്ഥിക്ക് 25,000 രൂപയും സ്കൂളിന് 25,000 രൂപയുടെ പുസ്തകങ്ങളും ലഭിക്കും.

മത്സരത്തിന്‍റെ നിബന്ധനകള്‍
1. പ്രായഭേദമന്യേ എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
2. ആര്‍ദ്രം ജനകീയ ക്യാപയിന്‍ എന്ന പേരും ആര്‍ദ്രം ആശയവും ചിത്രീകരിക്കുന്ന ലോഗോ ആയിരിക്കണം 
3. എഴുത്തുകള്‍ മലയാളത്തിലായിരിക്കണം
4. എ 4 വലിപ്പത്തിലുള്ള കടലാസിലാണ് ലോഗോ വരയ്ക്കേണ്ടത്
5. ഓയില്‍ പെയിന്‍റ്‌ / വാട്ടര്‍ കളര്‍ / പെന്‍സില്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് മീഡിയ തുടങ്ങി ഏതു മാധ്യമം ഉപയോഗപ്പെടുത്തിയും ലോഗോ വരയ്ക്കാവുന്നതാണ്
6. ലോഗോകള്‍ 'ആര്‍ദ്രം ജനകീയ ക്യാംപയിന്‍  ലോഗോ മത്സരം' എന്ന്  രേഖപ്പെടുത്തിയ കവറില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം)
ബി3 ബ്ലോക്ക്‌, സിവില്‍ സ്റ്റേഷന്‍, മലപ്പുറം- 676503 എന്ന വിലാസത്തില്‍ അയക്കുകയോ സ്കാന്‍ ചെയ്ത ലോഗോകള്‍ aardrampcmlpm@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ  വേണം
7.ഒക്‌ടോബര്‍ 29 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ലോഗോകള്‍ ലഭിക്കേണ്ടതാണ്.
 
ആര്‍ദ്രം ജനകീയ ക്യാംപയിനിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍:
1. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
2. യോഗാഭ്യാസമടക്കമുള്ള വിവിധ വ്യായാമമുറകള്‍
3. പുകയില ഉല്‍പ്പന്നങ്ങള്‍,മദ്യം,മയക്കുമരുന്ന് എന്നിവയില്‍ നിന്നുമുള്ള വിമുക്തി
4. ശുചിത്വശീലങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനവും
Don't Miss
© all rights reserved and made with by pkv24live