സി.എച്ഛ്.എം.എച്ഛ്.എസ് .എസ് പൂക്കളത്തൂർ സംരംഭകത്വ വികസന സെമിനാർ

സി.എച്ഛ്.എം.എച്ഛ്.എസ് .എസ് പൂക്കളത്തൂർ
സംരംഭകത്വ  വികസന സെമിനാർ 
 



പൂക്കളത്തൂർ :സി.എച്ഛ്.എം.എച്ഛ്.എസ് .എസ് പൂക്കളത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംരംഭകത്വ വികസന ക്ലബ്ബിന്റെ ഉദ്ഘടാനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ .പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു .പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു.പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച് സൈനബ മുഖ്യാഥിതി ആയിരുന്നു.



ചടങ്ങിൽ കെൻസോൺ കമ്പനി മാനേജർ ഷാമിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഓ.പി കുഞ്ഞാപ്പു ഹാജി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ്,അരീക്കോട് ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ബിജി വിജയൻ,സ്റ്റാഫ് സെക്രെട്ടറി സയ്യിദ് റഷീദ്,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് നടന്ന സെമിനാറിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ നോഡൽ ഓഫീസർ ഡോ.നൗഷാദ് സംസാരിച്ചു .സ്കൂൾ പ്രിൻസിപ്പൽ എ.എം സനാഉല്ല സ്വാഗതവും റിഷാന ഷെറിൻ നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live