പ്രൊഫസർ കടയ്ക്കോട് വിശ്വംഭരൻ അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് തീരാനഷ്ടം.
2007ലെ സാംബശിവൻ ഫൗണ്ടേഷൻ പുരസ്കാരം , സംഗീതനാടക അക്കാദമി അവാർഡ്, ഫെലോഷിപ്പ് തുടങ്ങി അനേകം ബഹുമതികൾ നേടിയിട്ടുണ്ട്. ഒരു മഹാകാവ്യം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ, അമ്പത് കഥാപ്രസംഗശില്പങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകൾ ആണ്. തിരുവനന്തപുരം എസ് എംവി സ്കൂളിലെ കഥാപ്രസംഗ കോഴ്സിൽ പ്രൊഫസർ ആയിരുന്നു.
ഉണർന്നിരുന്നപ്പോഴെല്ലാം പഠനമനനങ്ങളിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്ന വിശ്വംഭരൻസാറിന്റെ വിയോഗം കേരളക്കരയ്ക്ക് വൻ നഷ്ടം!
ചിത്രം : 2007ലെ വി സാംബശിവൻ ഫൗണ്ടേഷൻ പുരസ്കാരം മന്ത്രി പികെ ഗുരുദാസനിൽ നിന്ന് ഏറ്റുവാങ്ങുന്നു.