വെറുപ്പിന്റെ രാഷ്ട്രീയമല്ല മറിച്ച് സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലുകളാകണം.
പി സുരേന്ദ്രൻ
വെറുപ്പിന്റെ രാഷ്ട്രീയമല്ല പങ്കുവെക്കേണ്ടതെന്ന് പി സുരേന്ദ്രൻ
മാവൂർ: വെറുപ്പിന്റെ രാഷ്ട്രീയമല്ല മറിച്ച് സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലുകളാകണം കലാവിഷ്‌കാരങ്ങളുടെ ദൗത്യമെന്ന് പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ. മാവൂർ മഹ്‌ളറ പബ്ലിക്ക് സ്‌കൂളിൽ നടന്ന ഐ എ എം ഇ ജില്ലാ കലോത്സവമായ ആർട്ടോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കു്കയായിരുന്നു അദ്ദേഹം. വിമർശിക്കുന്നവരോടും വിയോജിക്കുന്നവരോടും അസഹിഷ്ണുത കാണിക്കുന്നതിന് പകരം അവരെ ആദരിക്കുന്നതാകണം പുതിയ കാലത്തെ ഇടപെടൽ. ദേശീയ ബോധം എന്നാൽ മറ്റ് രാഷ്ട്രങ്ങളെ വെറുക്കാനുള്ളതാകരുതെന്നും കലാവിഷ്‌കാരങ്ങൾ പരസ്പരം മതിലുകൾ തീർക്കാനുള്ളതാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ എ എം ഇ കോഴിക്കോട് സോൺ ചെയർമാൻ എം മുഹമ്മദ് ഹനീഫ് അസ്ഹരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കലാം മാവൂർ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ടി സി മുഹമ്മദലി, പി സി അബ്ദുർറഹ്മാൻ, വളപ്പിൽ റസാഖ്, എം ധർമജൻ, എൻ പി അഹ്മദ്, എം കൃഷണൻ, ഒനാക്കിൽ ആലി, കെ ടി അഹ്മദ്കുട്ടി, പി അബ്ദുല്ല സംസാരിച്ചു. പി ടി അബ്ദുൽ നാസർ സഖാഫി, ഇസ്സുദ്ദീൻ സഖാഫി, പി ടി എ പ്രസിഡന്റ് മുഹിയുദ്ദീൻകുട്ടി കുറ്റിക്കടവ്, സലീം, മുസ്തഫ സഖാഫി സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജംഷീർ പെരുവയൽ സ്വാഗതവും അജ്മൽ സഖാഫി നന്ദിയും പറഞ്ഞു.