Peruvayal News

Peruvayal News

പുസ്തകപരിചയം: എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏഴിലാംപാല

പുസ്തകപരിചയം: എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏഴിലാംപാല


യാത്രകളെ സാഹിത്യത്തോട് ഇണക്കിച്ചേർത്ത എഴുത്തുകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്ട്. നിലയ്ക്കാത്ത യാത്രകൾ കൊണ്ട് ജീവിതത്തെ കൊണ്ടാടിയ വ്യക്തിത്വം. കഥ വായിക്കുന്നതു പോലെ മലയാളത്തിൽ സഞ്ചാരസാഹിത്യം പ്രസിദ്ധിയാർജ്ജിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സഞ്ചാരസാഹിത്യം എന്ന സാഹിത്യവിഭാഗത്തെ മലയാളത്തിൽ വളർത്തിയെടുത്തതുതന്നെ അദ്ദേഹമായിരുന്നു.

മലയാളത്തിലെ 'ജോൺ ഗന്തർ' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയർ സ്റ്റേറ്റ് ബിൽഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാര സാഹിത്യകൃതികളാണ് പൊറ്റക്കാട് നമുക്കായി സമ്മാനിച്ചത്. യാത്രാവിവരണങ്ങൾക്ക് പുറമേ നോവലുകളും ചെറുകഥകളും നാടകവും കവിതയുമെല്ലാം ആ തൂലികയിൽ നിന്ന് പിറന്നു.

എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ ചെറുകഥാസമാഹാരമാണ് ഏഴിലാംപാല. വധു, ക്ലിയോപാട്രയുടെ മുത്തുകൾ, നാടൻകല, ശിക്കാരികലാകാരൻ, സേതു, ഏഴിലാംപാല എന്നീ കഥകളാണ് പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. വിവിധങ്ങളായ അനുഭവമേഖലകളിലുടെയും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും അനന്യമായ ജീവിതങ്ങളെ ലളിതവും ആർഭാടരഹിതവുമായി പകർത്തിവെച്ചിരിക്കുന്നു.
Don't Miss
© all rights reserved and made with by pkv24live