ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദവും അല്ലെങ്കിൽ എഞ്ചിനിയറിംങ് ബിരുദം/ഡിപ്ലോമ ഉളളവർക്ക് പ്രവേശനം ലഭിക്കും. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന് 23,600 രൂപയും, ഫുൾസ്റ്റാക്ക് ഡെവലപ്പറിന് 14,400 രൂപയും, ഡാറ്റാ സയൻസ് & അനലിറ്റിക്സിന് 29,500 രൂപയുമാണ് കോഴ്സ് ഫീസ്. കോഴ്സ് ഫീസിന്റെ 75% നോർക്ക റൂട്ട്സ്‌വഹിക്കും. രണ്ട് മാസമാണ് കോഴ്സുകളുടെ കാലാവധി. കോഴ്സുകളിലേയ്ക്ക് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. താൽപ്പര്യമുളളവർ നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) ലും ലഭിക്കും.
വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ പരിശീലനം നൽകും.
വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ പരിശീലനം നൽകും.