വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം കൊണ്ട് ജനം പൊറുതിമുട്ടിയരിക്കുന്നു .
അരീക്കാടും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നു.
ഇത് മൂലം ജനങ്ങൾ പുറത്തിറങ്ങുന്നത് പോലും അങ്ങേയറ്റം ഭയപ്പാടോട് കൂടിയാണ്.
അതിരാവിലെ മദ്രസ്സയിലും മറ്റ് ട്യൂഷൻ ക്ലാസ്സുകളിലും പോകുന്ന കുട്ടികളെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവ് കാഴ്ചയാണ്.
ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അരീക്കാട് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.നാരായണൻ, സെക്രട്ടറി ഏ.പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ബഹു.മേയർ, കോർപ്പറേഷൻ മേഖല ഓഫീസർ, വാർഡ് കൗൺസിലർ എന്നിവർക്ക് നിവേദനം നൽകി.