തിരുവനന്തപുരം: ( 06.10.2019) ആറ് മെഡിക്കല്‍ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ വാച്ച് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ സര്‍വ്വകലാശാല.
ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്‌യുടി, അസീസിയ, എംഇഎസ്, എസ്‌ആര്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാനായി എല്ലാ പരീക്ഷാ ഹാളിലും ക്ലോക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും നിര്‍ദേശം നല്‍കിട്ടുണ്ട്. ആഭരണങ്ങളായ വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയവയും പരീക്ഷാ ഹാളില്‍ ധരിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ സാധാരണ ബോള്‍ പോയിന്റ് പേനകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പരീക്ഷാ ക്രമക്കേടും കോപ്പിയടിയും തടയാന്‍ ഇത്തരം നിയന്ത്രങ്ങള്‍ വഴി സഹായമാകുമെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്.