കുന്ദമംഗലം: കുന്ദമംഗലം ടൗണ് മുസ്ലീം യൂത്ത് ലീഗ് കമ്മററി കുന്ദമംഗലത്തെ മുസ്ലീം ലീഗ് നേതാവായിരുന്ന പി.കെ. ഇബ്രാഹീം സാഹിബ്, കഴിഞ്ഞ ദിവസം മരണപ്പെട്ട കരിങ്ങാം പുറത്ത് എം.വി. അബ്ദുല് അസീസ് എന്നിവരുടെ അനുസ്മരണവും ,ദുആ മജ്ലിസും സംഘടിപ്പിച്ചു.
കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഉസൈ൯ ഉദ്ഘാടനം ചെയ്തു. അരിയില് അലവി. സദക്കത്തുള്ള , എം.കെ മുഹമ്മദ്, മുഹമ്മദ് കോയ. എെ ,യൂസഫ്. എ൯.എം, ബൈജു. എം.വി ,റിഷാദ് .കെ.കെ, റഹീം. എം, സംസാരിച്ചു.
ടൗണ് യൂത്ത് ലീഗ് പ്രസിഡന്റ് അമീ൯ അദ്യക്ഷം വഹിച്ചു. ജന:സിക്രട്ടറി മുഹമ്മദലി. എം.പി സ്വാഗതവും. ട്രഷറ൪ നിസാ൪ കെ.കെ നന്ദിയും പറഞ്ഞു