Peruvayal News

Peruvayal News

ആർട്ടോറിയം: മർകസ് ഇന്റർനാഷനൽ സ്‌കൂൾ ചാമ്പ്യൻമാർ

ആർട്ടോറിയം: മർകസ് ഇന്റർനാഷനൽ സ്‌കൂൾ ചാമ്പ്യൻമാർ 


മാവൂർ: രണ്ട് ദിവസമായി മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂളിൽ നടന്ന ഐ എ എം ഇ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മർകസ് ഇന്റർനാഷനൽ സ്‌കൂൾ എരഞ്ഞിപ്പാലം ചാമ്പ്യന്മാരായി. 818 പോയിന്റ് നേടിയാണ് ആർട്ടോറിയത്തിന്റെ ചരിത്രത്തിലാദ്യമായി എം ഐ എസ് കിരീടം ചൂടിയത്. 754 പോയിന്റുകൾ നേടി ഇശാഅത്ത് പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും 729 പോയിന്റുകൾ നേടി മെംസ് ഇന്റർനാഷനൽ കാരന്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
   140 ഇന മത്സരങ്ങളിൽ ആറ് കാറ്റഗറിയിലായി 21  സ്‌കൂളുകളിൽ നിന്നായി 1631 വിദ്യാർഥികൾ പങ്കെടുത്തു. 25 വേദികളിലായി ക്രമീകരിച്ച മത്സരങ്ങൾ ക്രിയാത്മകത വിളിച്ചോതുന്നതായിരുന്നു. എല്ലാ മത്സരങ്ങളും മികച്ച നിലവാരം പുലർത്തി. സമാപന സമ്മേളനം ഐ എ എം ഇ പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി ടി സി മുഹമ്മദ് അധ്യക്ഷതവഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ വി പി എം ഇസ്ഹാഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ആർട്ടോറിയം ചെയർമാൻ പി സി അബ്ദുർറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി എൻ മുഹമ്മദലി ജേതാക്കളെ പ്രഖ്യാപിച്ചു. ജില്ലാ ചെയർമാൻ എം ഹനീഫ് അസ്ഹരി, ഇന്റോ അറബ് മിഷൻ ഡയറക്ടർ അമീൻ ഹസൻ സഖാഫി, ഐ എ എം ഇ മലപ്പുറം സോൺ ജന. കൺവീനർ യു ടി ശമീർ, കെ ദിൽഷാദ്, ശാഹിർ അസ്ഹരി, മൻസൂർ സഖാഫി, അബ്ദുല്ല പി, പി ടി എ പ്രസിഡന്റ് മുഹിയുദ്ദീൻ കുട്ടി മൗലവി കുറ്റിക്കടവ്, സൈക്ക സലീം, കുഞ്ഞിരായിൻ, പോക്കുട്ടി ഹാജി, ഇസ്സുദ്ദീൻ സഖാഫി, അജ്മൽ സഖാഫി, പി സി അബ്ദുൽ കരീം സംബന്ധിച്ചു. ജന. കൺവീനർ കെ പി റംസി മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ ജംഷീർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live