Peruvayal News

Peruvayal News

പ്രളയദുരിതാശ്വാസം : യൂത്ത് ലിഗ് വില്ലേജ് ടു വില്ലേജ് മാർച്ച് ' സംഘടിപ്പിച്ചു

പ്രളയദുരിതാശ്വാസം : യൂത്ത് ലിഗ് വില്ലേജ് ടു വില്ലേജ് മാർച്ച് ' സംഘടിപ്പിച്ചു


പെരുവയൽ, കുറ്റിക്കാട്ടൂർ വില്ലേജിൽ പ്രളയ ദുരിതാശ്വാസ
 വിതരണം നടത്താത്തതിൽ പ്രതിഷേധിച്ച്  മുസ്ലീം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി   വില്ലേജ് ടു വില്ലേജ് മാർച്ച്  സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് പെരുവയൽ വില്ലേജ് ഓഫീസിൽ സമാപിച്ചു. പെരുവയൽ പഞ്ചായത്തിൽ പ്രളയം മൂലം 1439 കുടുoബങ്ങൾ വീട് ഒഴിഞ്ഞു എന്നാണ് സർക്കാർ സർവ്വെയിലൂടെ  കണ്ടെത്തിയത്. എന്നാൽ 346 പേർക്ക് മാത്രമാണ് ഇതേവരെ ധനസഹായം ലഭിച്ചത്. 1093 കുടുംബങ്ങൾ രണ്ട് മാസമായി ധനസഹായത്തിന് ഓഫീസുകൾ കയറിയിറങ്ങുകയാണ്. കൃത്യമായ മറുപടി പോലും അധികൃതർക്ക് നൽകാനാവാത്ത സാഹചര്യത്തിലാണ് യൂത്ത് ലിഗ് പ്രക്ഷോഭരംഗത്തിറങ്ങിയത്. 

മാർച്ച് കുറ്റിക്കാട്ടൂരിൽ ജില്ലാ മുസ്ലീം ലീഗ് ജനറൽ സെരട്ടറി' എം.എ.റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത്  യൂത്ത് ലീഗ് പ്രസിഡന്റ് ടി.എം.ശീഹാബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ടി.പി. മുഹമ്മദ് ,നിയോജക മണ്ഡലം  യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ ട്രഷറർ കെ.ജാഫർസാദിഖ് കുവൈത്ത് കെ.എം.സി.സി ആക്ടിങ്ങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, പേങ്കാട്ടിൽ അഹമ്മദ്,മുളയത്ത് മുഹമ്മദ്, മുജീബ്'ഇടക്കണ്ടി, കെ.എം. ഷാഫി ശാഫി,ശിഹാബ് കീഴ്മാട് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹാരിസ്. വി സ്വാഗതവും ട്രഷറർ നുഅമാൻ നന്ദിയും പറഞ്ഞു

കുറ്റിക്കാട്ടൂരിൽ നിന്നുo പ്രവർത്തകർ കാൽനടയായി പെരുവയിലേക്ക് നീങ്ങി. പെരുവയൽ വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ച് നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ്    കെ.മുസ്സമൗലവി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് യാസർ അറഫാത്ത്. പി.ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ.എം. നൗഷാദ്, പി.കെ. ഷറഫുദ്ദീൻ, സലീംകുറ്റിക്കാട്ടൂർ ,എം.സി. സൈനുദ്ദീൻ,  ഉനൈസ് പെരുവയൽ,  ആർ.വി. ജാഫർ , എ.എം.ആഷിഖ്, ഒ. റഷീദ് ,ഷമീം കായലം പ്രസംഗിച്ചു. സെക്രട്ടറിഅൻസാർ പെരുവയൽ സ്വാഗതവും വൈസ് പ്രസിഡന്റ് മഹഷൂം മാക്കിനിയാട്ട്  നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live