Peruvayal News

Peruvayal News

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം, പത്തനംതിട്ട ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടേഷൻ നിയമനം:

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കൊല്ലം, പത്തനംതിട്ട ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.   

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 36,600 - 79,200 ശമ്പളസ്‌കെയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  സൂപ്പർവൈസറി തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ അപേക്ഷകളും ശമ്പള സ്‌കെയിൽ കുറവാണെങ്കിലും പരിഗണിക്കും.  ചട്ടപ്രകാരമുള്ള അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ പാർക്ക്, പൂത്തോൾ പി.ഒ, പിൻ - 680004 എന്ന വിലാസത്തിൽ ഒക്‌ടോബർ 19 നകം ലഭിക്കണം.  ഫോൺ: 0487-2386871.
Don't Miss
© all rights reserved and made with by pkv24live