ശബാബ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു.
ജുബൈൽ : ഐ എസ് എം മുഖപത്രമായ ശബാബ് വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണപ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചു. പ്രവാസി എഴുത്ത് കാരൻ ബാപ്പു തേഞ്ഞിപ്പലം സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ ജനറൽ സെക്രട്ടറി യൂസഫ് കൊടിഞ്ഞി യിൽ നിന്നും കോപ്പി സ്വീകരിച്ചു കൊണ്ട് ഉദ്‌ഘാടനം ചെയ്‌തു. പ്രിന്റ് മീഡിയകള്‍ ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ ശബാബും കാലത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയിൽ ഓണ്‍ലൈന്‍ വരിചേര്‍ക്കുന്നതോടൊപ്പം കേരളത്തിലെ കുടുംബങ്ങള്‍ക്കും കോപ്പികള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വികരിക്കും.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി സലീം കടലുണ്ടി സ്വാഗതം പറഞ്ഞു തുടങ്ങിയ പ്രോ ഗ്രാമിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഫാറൂഖ് സ്വലാഹി അദ്യക്ഷദ വഹിച്ചു
പ്രോ ഗ്രാമിൽ നൗഷാദ് കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി,
ജമാൽ കൊടുവള്ളി നന്ദി അറിയിച്ചു.