പെരിങ്ങൊളം ഹയർ സെക്കന്ററി സ്കൂളിലെ കലാമേളക്ക് തുടക്കമായി
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കലാമേളക്ക് തുടക്കമായി. യൂ പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
കലാമേള പ്രശസ്ത പിന്നണി ഗായകൻ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മണ്ടോത്തിൽ ഗോപാലൻ നായർ അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡന്റ് ആർ വി ജാഫർ, പ്രിൻസിപ്പൽ അജിത,ഹെഡ്മാസ്റ്റർ മധുകുമാർ, രാമചന്ദ്രൻ, യുസുഫ്, മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. എക്സൈസ് വകുപ്പ് നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജെ പി എന്ന വിദ്യാർത്ഥിക്ക് എക്സൈസ് ഓഫീസർ അവാർഡ് നൽകി. സ്കൂളിലെ എൽ കെ ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അന്ന കിറ്റക്സ് വക സൗജന്യമായി കുട നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടെക്സ്റ്റയിൽസ് മാനേജർ മുകുന്ദൻ പാടിപ്പോയിൽ നിർവഹിച്ചു. ഹയർ സെക്കന്ററി മലയാളം അധ്യാപകൻ സചിത്രൻ വരച്ച കാർട്ടൂണുകളുടെ പ്രദർശനം നടത്തി. പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു.