സ്നേഹപൂര്‍വ്വം പദ്ധതി'യില്‍ അപേക്ഷിക്കാം
അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദം, ഐ.ടി.ഐ/ പോളിടെക്നിക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരള സാമൂഹ്യസുരക്ഷാമിഷന് മുഖേന നടപ്പിലാക്കുന്ന വാര്‍ഷിക ധനസഹായ പദ്ധതിയായ 'സ്നേഹപൂര്‍വ്വം പദ്ധതി'യില്‍ അപേക്ഷിക്കാം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമര്‍പ്പിക്കണം. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30നകം അപ്ലോഡ് ചെയ്യണം. സ്ഥാപനമേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ www.socialsecuritymission.gov.in ലും ടോള്‍ഫ്രീ നമ്ബറായ 1800-120-1001 ലും ലഭ്യമാണ്.