പെരുവയലില്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്
യുവജന ക്ലബ്ബുകളെ സജീവമാക്കുന്നതിനും കേരളോത്സവം സമ്പന്നമാക്കുന്നതിനും പെരുവയല്‍ ഗ്രാമപഞ്ചായത്തിന്‍റെ പ്രത്യേക പദ്ധതി. ഇത്തവണ കേരളോത്സവത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകളാണ് ഗ്രാമപഞ്ചായത്ത് വാഗ്ദാനം നല്‍കുന്നത്. ക്ലബ്ബ് ആവശ്യപ്പെടുന്ന കിറ്റുകളാണ് നല്‍കുക. ഇതിനായി രണ്ട് ലക്ഷം രൂപ നീക്കിവെച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അറിയിച്ചു. കഴിഞ്ഞ തവണ മികച്ച രീതിയില്‍ കേരളോത്സവം സംഘടിപ്പിച്ചതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ പ്രത്യേക പുരസ്ക്കാരം പെരുവയലിന് ലഭിച്ചിരുന്നു. കുടുതല്‍ വിപുലമായി ഇത്തവണ കേരളോത്സവം ഒരുക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡണ്ട് പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത് ക്ലബ്ബുകളില്‍ കേരളോത്സവത്തില്‍ ഏതെങ്കിലും ഒരു ഗെയിംസ്, അത് ലറ്റിക്സ് ഇനങ്ങളില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ക്കാണ് ഉപഹാരം നല്‍കുക.
ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈമാസം 13 മുതല്‍ 27 വരെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ക്രിക്കറ്റ് 13ന് രാവിലെ 8 മണിക്ക് പെരുവയല്‍ സ്കൂള്‍ ഗ്രൌണ്ടിലും ഫുട്ബോള്‍ 16,17,18 തിയ്യതികളില്‍ വൈകീട്ട് 5 മണിക്ക് പെരുവയല്‍ ടര്‍ഫിലും 19ന് 9 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ മൈലാഞ്ചി ഇടല്‍, പുഷ്പാലങ്കാരം, കളിമണ്‍ശില്‍പ്പ് നിര്‍മ്മാണം എന്നിവയും 3 മണിക്ക് കബഡി പെരുവയല്‍ സ്കൂള്‍ ഗ്രൌണ്ടിലും രാത്രി 6 മണിക്ക് വോളിബോള്‍ പുവ്വാട്ടുപറമ്പ്
ടര്‍ഫിലും നടക്കും. അത് ലറ്റിക്സ്, കാര്‍ഷിക ഇനങ്ങള്‍ 20ന് 9 മണിക്ക് പെരുവയല്‍ സ്കൂള്‍ ഗ്രൌണ്ടിലും ഷട്ടില്‍ 21,22 തിയ്യതികളില്‍ രാത്രി 6 മണിക്ക് പുവ്വാട്ടുപറമ്പ് ടി.ബി.സി സ്റ്റേഡിയത്തിലും ചെസ്സ് 24ന് രാത്രി 7 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിലും നീന്തല്‍ 26ന് രാവിലെ 8 മണിക്ക് പെരുവയല്‍ കുളത്തിലും രചന മത്സരങ്ങള്‍ രാവിലെ 9മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിലും കമ്പവലി വൈകീട്ട് 3 മണിക്ക് പെരുവയല്‍ സ്കൂള്‍ ഗ്രൌണ്ടിലും കലാമത്സരങ്ങള്‍ 27ന് രാവിലെ 9മണിക്ക് വെള്ളിപറമ്പ് ജി.എല്‍.പി സ്കൂളിലും നടക്കും. ഗെയിംസ് ഇനങ്ങളുടം അപേക്ഷകള്‍ 11ന് 5 മണി വരെയും മറ്റ് ഇനങ്ങളുടേത് 16ന് 5വരെയും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‌മാന്‍ വിശദീകരിച്ചു.
വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്ർ സുബിത തോട്ടാഞ്ചേരി, ബ്ലോക്ക് മെമ്പര്‍ നസീബ റായ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എൺ.ചന്ദ്രശേഖരന്‍, സി.ടി.സുകുമാരന്‍, എന്‍.കെ.മുനീര്‍, യുവജനക്ഷേമ ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ദിലീപ് വെള്ളിപറമ്പ്, സി.എം.സദാശിവന്‍, ഉനൈസ് പെരുവയല്‍, അനീഷ് പാറോല്‍ പ്രസംഗിച്ചു.