Peruvayal News

Peruvayal News

സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി.

ന്യൂഡല്‍ഹി: സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നല്‍കി. 




പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക് സ്‌കൂളുകളില്‍ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്‍റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ മുദ്രാവാക്യം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. 2021-22 അധ്യയന വര്‍ഷം മുതല്‍ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക.

രണ്ട് വര്‍ഷം മുമ്ബ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകമാനം 33 സൈനിക് സ്‌കൂളുകളാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ 2017-ല്‍ നടത്തിയ പൈലറ്റ് പ്രോജക്ടിലാണ് ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live